Kerala

ആചാരങ്ങളെ എതിര്‍ക്കില്ലെന്ന് പദ്മകുമാര്‍; ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ചര്‍ച്ച 16ന്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ സമൂഹത്തില്‍ പ്രതിഷേധം കത്തുമ്പോള്‍ ചര്‍ച്ചയ്ക്ക് മുന്‍കൈ എടുത്ത് ദേവസ്വം ബോര്‍ഡ്. 16ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്താനാണ് തീരുമാനം.തന്ത്രി കുടുംബം, പന്തളം കൊട്ടാരം അയ്യപ്പസേവാസംഘം അടക്കം എല്ലാവരുമായും ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം കാണാനാണ് ദേവസ്വം ബോര്‍ഡിന്റെ ശ്രമം.

ശബരിമലയുമായി നേരിട്ട് ബന്ധപ്പെടുന്ന എല്ലാവരെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്താനാണ് തീരുമാനമെന്ന് പ്രസിഡന്റ് എ.പദ്മകുമാര്‍ അറിയിച്ചു. മുന്‍വിധിയോടെയല്ല ചര്‍ച്ചയെന്നും നിലവിലുള്ള ആചാരങ്ങളെ എതിര്‍ക്കില്ലെന്നും പദ്മകുമാര്‍ പറഞ്ഞു. ആചാരങ്ങള്‍ ഇല്ലാതാക്കി മുന്നോട്ട് പോകാനല്ല ബോര്‍ഡിന്റെ ഉദ്ദേശം. എല്ലാ പ്രശ്‌നങ്ങളും അവസാനിക്കുമെന്ന് ശുഭാപ്തി വിശ്വാസമുണ്ട്. പൂജയും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാന്‍ ബോര്‍ഡ് ശ്രമിക്കില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

തന്ത്രിസമാജം, അയ്യപ്പസേവാസംഘം, യോഗക്ഷേമസഭ എന്നിവര്‍ക്കും 16നു നടക്കുന്ന ചര്‍ച്ചയില്‍ ക്ഷണം ലഭിച്ചു. മണ്ഡല, മകരവിളക്ക് ഒരുക്കങ്ങളാണു യോഗത്തിന്റെ അജന്‍ഡ.

അതേസമയം, ശബരിമലയിലെ സ്ത്രീപ്രവേശത്തിനെതിരെ പന്തളത്തുനിന്ന് ആരംഭിച്ച എന്‍ഡിഎയുടെ ലോങ്മാര്‍ച്ച് ഇന്നു തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. ആലങ്കോട് ജംക്ഷനില്‍ രാവിലെ പത്തരയ്ക്കു സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്യും. ഒരു മണിയോടെ ആറ്റിങ്ങലില്‍ എത്തുന്ന ജാഥ വൈകിട്ട് കഴക്കൂട്ടത്ത് സമാപിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top