Latest News

അമേരിക്കയില്‍ കനത്ത നാശം വിതച്ച് മൈക്കിള്‍ ചുഴലിക്കൊടുങ്കാറ്റ്

അമേരിക്കയിലെ ഫ്‌ലോറിഡയില്‍ കനത്ത നാശം വിതച്ച് മൈക്കിള്‍ ചുഴലിക്കൊടുങ്കാറ്റ്. കൊടുങ്കാറ്റില്‍ മരം ദേഹത്ത് വീണ് പതിനൊന്നുകാരിയുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. കനത്തമഴയില്‍ മിക്ക സ്ഥലങ്ങളും വെള്ളത്തിനടിയിലായി. മരങ്ങള്‍ കഴപുഴകി വീണതോടെ പലസ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ഫ്ളോറിഡ, അലബാമ, ജോര്‍ജിയ സംസ്ഥാനങ്ങളിലെ മിക്കയിടത്തും വൈദ്യുതി ബന്ധം തകരാറിലായിരിക്കുകയാണ്. വീടുകള്‍ക്കും വാഹനങ്ങള്‍ക്കും വ്യാപക നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

ബുധനാഴ്ച ഉച്ചക്കാണ് മൈക്കിള്‍ ഫ്‌ലോറിഡയില്‍ വീശിയത്. കാറ്റഗറി രണ്ടില്‍ രേഖപ്പെടുത്തിയ കാറ്റ് പിന്നീട് കാറ്റഗറി നാലിലേക്ക് മാറുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ കൂടുതല്‍ മേഖലകളിലേക്ക് എത്തിയാല്‍ മാത്രമേ നാശനഷ്ടക്കണക്ക് വ്യക്തമാകൂ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top