Kerala

മുസ്ലിം സ്ത്രീകളെ പളളികളില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തളളി

കൊച്ചി: മുസ്ലീം സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ശബരിമല വിഷയവുമായി ഇതിനെ താരതമ്യപ്പെടുത്താനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. അഖില ഭാരത ഹിന്ദുമഹാസഭ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തളളിയത്. ഹര്‍ജി സമര്‍പ്പിച്ച സംഘടനക്ക് ഈ വിഷയത്തില്‍ കോടതിയെ സമീപിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

മുസ്ലീം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നും പര്‍ദ ധരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും ആവശ്യപ്പെട്ടായിരുന്നു അഖില ഭാരത ഹിന്ദുമഹാസഭ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യഹര്‍ജി നല്‍കിയത്. മക്കയില്‍ സ്ത്രീകള്‍ക്ക് പ്രവേശന വിലക്കില്ലെന്നും മുസ്സീം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് തുല്യതയുടെ ലംഘനമാണന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എന്നാല്‍ ഇക്കാര്യം ആവശ്യപ്പെട്ട് ഒരു മുസ്ലീം വനിത പോലും പരാതി നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഹര്‍ജി തളളുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top