കഴിഞ്ഞ ദിവസം ട്വിറ്റ് ചെയ്ത ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷന് എന്ന വാക്കിന് പിന്നാലെ വീണ്ടും വായില്‍ കൊള്ളാത്ത വാക്കുമായി ശശി തരൂര്‍. ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷന് എന്ന വാക്കിനോടുള്ള ഭയത്തെ സൂചിപ്പിച്ചുകൊണ്ട് കുറിച്ച ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഹിപ്പോപൊട്ടോമോണ്‍സ്ട്രോസെസ്ക്യുപെഡലിയോഫോബിയ എന്ന വാക്ക് തരൂര്‍ ഉപയോഗിച്ചിരിക്കുന്നത്.
ഹിപ്പോപൊട്ടോമോണ്‍സ്ട്രോസെസ്ക്യുപെഡലിയോഫോബിയ എന്ന വാക്കിന്റെ അര്‍ത്ഥം വലിയ വാക്കുകളോടുള്ള ഭയമെന്നാണെന്നും തരൂര്‍ പറയുന്നു. എന്നാല്‍ പാരഡോക്സിക്കല്‍ എന്നതിനേക്കള്‍ വലിയ വാക്കുകള്‍ ഒന്നും ദി പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തത്തില്‍ ഇല്ലെന്നും അദ്ദേഹം കുറിച്ചു.