നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ‘മിഖായേല്‍’ ടീസര്‍ പുറത്തിറങ്ങി. നിവിന്‍ പിറന്നാള്‍ ആശംസകള്‍ അറിയിച്ചുകൊണ്ട് മെഗാസ്റ്റാര്‍ മമ്മൂട്ടി ആണ് മിഖായേലിന്റെ ടീസര്‍ റിലീസ് ചെയ്തത്. നിവിന്‍ പോളി പോലും അറിയാതെയാണ് അണിയറപ്രവര്‍ത്തകര്‍ അദ്ദേഹത്തിന് ഈ ടീസര്‍ പിറന്നാള്‍ സമ്മാനമായി നല്‍കിയത്.
ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ ചിത്രമായ മിഖായേലിന്റെ തിരക്കഥ ഒരുക്കിയതും ഹനീഫ് തന്നെയാണ്. ഉണ്ണി മുകുന്ദനും മിഖായേലില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് ജെ.ഡി ചക്രവര്‍ത്തി, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത, മഞ്ജിമ മോഹന്‍, ശാന്തി കൃഷ്ണ എന്നിവരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.