ദുബായില്‍ പരിപാടിയില്‍ പങ്കെടുക്കവെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് റാഷിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ചെറുവയല്‍ രാമന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കേരളത്തിന്റെ പരമ്പരാഗത നെല്‍വിത്ത് സംരക്ഷകന്‍, ചെറുവയല്‍ രാമന്റെ ചികിത്സ ചിലവുകള്‍ ദുബായിലെ ചില സുമനസുകളാണ് ഇപ്പോള്‍ ഏറ്റെടുത്ത് നടത്തുന്നത്. രാമന്റെ ചികിത്സ ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തണമെന്ന് നിരവധി കര്‍ഷക സംഘടകള്‍ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്.
നിരവധി ദേശിയ അന്തര്‍ദേശിയ പുരസ്കാരങ്ങള്‍ നേടിയിട്ടുളള ചെറുവയല്‍ രാമന് ദുബായിലെ ഭാരിച്ച ആശുപത്രി ചിലവുകള്‍ താങ്ങാനുളള ശേഷിയില്ല. കൃഷിമന്ത്രി വി.എസ് സുനില്‍ കുമാര്‍ സഹായം വാഗ്ദാനം ചെയ്തെങ്കിലും ഇതുവരേക്കും ലഭിച്ചിട്ടില്ല.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)