Kerala

ശബരിമലയിലെ സ്ത്രീ പ്രവേശനം; ഹിന്ദു സംഘടനകളുടെ ലോങ് മാര്‍ച്ച് തുടങ്ങി

പന്തളം: ശബരിമല സ്ത്രീപ്രവേശന വിധിയില്‍ പ്രതിഷേധിച്ച് ശബരിമല സംരക്ഷണ സമിതിയും ഇതര ഹൈന്ദവ സംഘടനകളും ആഹ്വാനം ചെയ്ത ലോങ് മാര്‍ച്ച് തുടങ്ങി. പന്തളത്ത് നിന്നും ആരംഭിച്ച ലോങ് മാര്‍ച്ച് നാല് ദിവസം കൊണ്ട് തിരുവനന്തപുരത്ത് എത്തിച്ചേരും. ഏതാണ് അഞ്ച് ലക്ഷം പേര്‍ മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് ശബരിമല സംരക്ഷണ സമിതി അറിയിച്ചു.

ശബരിമലയില്‍ സ്ത്രീപ്രവേശനം തടഞ്ഞുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഓര്‍ഡിനന്‍സ് ഇറക്കുന്നതുവരെ സമരം ചെയ്യുകയാണ് ഹിന്ദു സംഘടനകളുടെ ലക്ഷ്യം. പതിനാലാം തിയ്യതി തിരുവനന്തപുരത്തെത്തുന്ന പ്രതിഷേധക്കാര്‍ സെക്രട്ടറിയേറ്റ് ഉപരോധിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top