ഒറ്റപ്പാലം:മുകേഷ് എംഎൽഎയെ വിളിച്ച ഒറ്റപ്പാലം സ്വദേശിയായ വിദ്യാർത്ഥിയെ കണ്ടെത്തി. മീറ്റ്ന സ്വദേശിയാണ് കുട്ടി.കൂട്ടുകാരന് വേണ്ടിയാണ് മുകേഷ് എംഎൽഎയെ വിളിച്ചത്.പുതിയ ഫോണിന് വേണ്ടിയാണ് വിളിച്ചത്.സിനിമ നടൻ ആയതിനാൽ ഫോൺ റെക്കോർഡ് ചെയ്തു. ബാലസംഘം നേതാവ് ആണെന്നും പറഞ്ഞു.ശകാരിച്ചതിൽ വിഷമം ഇല്ലെന്നും കുട്ടി പറഞ്ഞു. കുട്ടിയുടെ അച്ഛൻ സിഐടിയു പ്രവർത്തകനാണ് .പ്രശ്നം പരിഹരിച്ചതായി ഒറ്റപ്പാലം മുൻ എംഎൽഎ എം ഹംസ പറഞ്ഞു.