Kerala

മീ ടു ക്യാമ്പയിന്‍ മലയാളത്തിലേക്കും; മുകേഷിനെതിരെ ലൈംഗികാരോപണവുമായി സംവിധായിക

തിരുവനന്തപുരം: ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി തുടങ്ങിയ മീ ടു ക്യാമ്പയിനില്‍ കുടുങ്ങി സി.പി.എം എം.എല്‍.എയും നടനുമായ മുകേഷ്. മുബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാസ്റ്റിംഗ് ഡയറക്ടര്‍ ടെസ് ജോസഫാണ് മുകേഷിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

19 വര്‍ഷം മുമ്പ് കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയതെന്ന് ടെസ് ട്വിറ്ററിലൂടെ വെളിപ്പെടുത്തുന്നു. മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിപ്പിച്ചുവെന്നും, അന്ന് മുകേഷ് താമസിച്ചിരുന്ന ഹോട്ടല്‍ റൂമിനടുത്തേക്ക് തന്നോട് താമസം മാറാന്‍ ആവശ്യപ്പെട്ടിരുന്നതായും ടെസ് ആരോപിക്കുന്നു.

പലതവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അന്നത്തെ തന്റെ ചാനല്‍മേധാവിയായ ഡെറക് ഒബ്റമിനോട് പറഞ്ഞിരുന്നതായും ഒരുമണിക്കൂറോളം ഇത് ചര്‍ച്ച ചെയ്തുവെന്നും, തുടര്‍ന്ന് ചാനല്‍മേധാവി അടുത്ത വിമാനത്തിന് തന്നെ രക്ഷപ്പെടുത്തി പറഞ്ഞയച്ചു എന്നും ടെസ് പറയുന്നു.

പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തകയെന്നും അന്ന് താന്‍ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയന്‍ ഹോട്ടല്‍ ഇവര്‍ക്കായി ഒത്താശ ചെയ്തിരുന്നുവെന്നും ടെസ്സ് ആരോപിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top