ബ്രൂവറി ലൈസന്‍സ് റദ്ദാക്കിയത് യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനെന്ന് രമേശ് ചെന്നിത്തല. എല്ലാം നിയമപരമെങ്കില്‍ എന്തിനാണ് റദ്ദ് ചെയ്തതെന്നും ബ്രൂവറി, ഡിസ്റ്റിലറി അനുമതിക്ക് പിന്നില്‍ സാമ്പത്തിക താല്‍പ്പര്യം മാത്രമാണുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ലൈസന്‍സ് അനുവദിച്ചതില്‍ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും സ്വാര്‍ത്ഥ താത്പര്യമാണുള്ളതെന്നും അനുമതി നല്കിയതെല്ലാം സ്വന്തക്കാര്ക്കാണെന്നും ചെന്നിത്തല ആരോപിച്ചു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. സര്‍ക്കാര്‍ നാണം കെട്ടപ്പോഴാണ് ലൈസന്‍സ് റദ്ദാക്കിയത്. ഞാന്‍ ചോദിച്ച 10 ചോദ്യങ്ങള്‍ക്കു ഇപ്പോഴും മറുപടിയില്ലെന്നും ചെന്നിത്തല പറഞ്ഞു. കിന്‍ഫ്രയില്‍ ലാന്‍ഡ് അനുവദിക്കാന്‍ അനധികൃതമായി ലെറ്റര്‍ നല്കിയ ഉദ്യോഗസ്ഥന് എതിരെ അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.