Entertainment

ആ ദിവസം എനിക്ക് മറക്കാനാകില്ല, ജനക്കൂട്ടം കണ്ട് കണ്ണുനിറഞ്ഞുപോയി; കൊച്ചി യാത്രയെക്കുറിച്ച് സണ്ണി ലിയോണ്‍

മലയാളികളുടെ സ്‌നേഹ വായ്പുകളില്‍ മനസുനിറഞ്ഞ് ബോളിവുഡ് താരം സണ്ണിലിയോണ്‍. തന്റെ സിനിമാ ജീവിതത്തിനിടയില്‍ ഇന്നേവരെ നേരിട്ടിട്ടില്ലാത്ത ആരാധകരുടെ മഹാപ്രളയത്തെ വാക്കുകളാല്‍ വര്‍ണ്ണിക്കാനാവാതെ സണ്ണി. ഒരു പ്രമുഖ വെബ്‌പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ യാത്രാനുഭവം പ്രേക്ഷകരുമായി പങ്കുവെച്ചത്.

ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റുപിടിച്ച സണ്ണിയുടെ കൊച്ചിയാത്ര താരത്തിന് മറക്കാനാവാത്ത അനുഭവങ്ങളാണ് സമ്മാനിച്ചത്. യാത്രയെക്കുറിച്ച് താരം പറഞ്ഞതിങ്ങനെ,

‘ആ ദിവസം എനിക്ക് മറക്കാന്‍ കഴിയില്ല. എന്നെക്കാണാനെത്തിയ ജനക്കൂട്ടം കണ്ട് കണ്ണു നിറഞ്ഞു പോയി. അത് തികച്ചും ഭ്രാന്തമായ ഒന്നായിരുന്നു, ഞാന്‍ കൊച്ചിയിലെത്തിയത് സിനിമാ പ്രചാരണത്തിനോ ടെലിവിഷന്‍ പ്രചാരണത്തിനോ ആയിരുന്നില്ല. ഒരു ഇലക്ട്രോണിക്‌മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിനായിരുന്നു.

ഒരു സാധാരണ പരിപാടിയായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. കൊച്ചിയില്‍ പോകുന്നതില്‍ സന്തോഷമായിരുന്നു. എന്റെ കാറിനു ചുറ്റും തിങ്ങിക്കൂടി നില്‍ക്കുന്ന ആളുകളെയാണ് ഞാനാദ്യം ശ്രദ്ധിച്ചത്. പിന്നെ ആളുകള്‍ കൂടിക്കൂടി വന്നു. പരിപാടി നടക്കുന്ന സ്ഥലത്ത് ചെറിയൊരു സ്റ്റേജായിരുന്നു. അതില്‍ കയറി നിന്നപ്പോള്‍ എനിക്കു വിശ്വസിക്കാനായില്ല. എന്റെ ദൈവമേ… എന്തൊരു ജനക്കൂട്ടമായിരുന്നു! എന്റെ ശ്വാസം നിലച്ച പോലെയായി. എനിക്ക് കരയാന്‍ തോന്നി. എന്തൊരു ഊര്‍ജ്ജമായിരുന്നു അത്. എനിക്കു ചുറ്റും ഒരുപാട് ആളുകള്‍. അവര്‍ എനിക്കുവേണ്ടി ആര്‍പ്പുവിളിക്കുന്നു.’

കഴിഞ്ഞ വര്‍ഷമാണ് മൊബൈല്‍ റീടെയില്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിന് സണ്ണി ലിയോണ്‍ കൊച്ചിയില്‍ എത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top