Kerala

സാലറി ചലഞ്ച്; നിര്‍ബന്ധിത പിരിവ് അനുവദിക്കില്ലെന്ന് ഹൈക്കോടതി

കൊച്ചി: സാലറി ചലഞ്ചിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ജീവനക്കാരുടെ സാമ്പത്തിക പ്രയാസങ്ങള്‍ കൂടി കണക്കിലെടുത്ത് വേണം സര്‍ക്കാര്‍ സാലറി ചലഞ്ച് നടപ്പാക്കേണ്ടത്. പല ജീവനക്കാരും സാലറി ചലഞ്ചിന് വിസമ്മതിക്കുന്നത് തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തായിരിക്കും. അത്തരക്കാരെ നിര്‍ബന്ധിക്കുന്നത് ശരിയായ രീതിയല്ലെന്നും കോടതി വ്യക്തമാക്കി.

മാത്രമല്ല, സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പേരുകള്‍ പുറത്ത് വിടുന്നതോ മറ്റേതെങ്കിലും തരത്തില്‍ അവരുടെ വിവരങ്ങള്‍ പുറത്ത് വിടുന്നതോ ജീവനക്കാരുടെ ആത്മാഭിമാനത്തെ മുറിവേല്‍പിക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

സാലറി ചലഞ്ച് പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാത്തവരുടെ പട്ടിക തയ്യാറാക്കുന്നതെന്തിനാണെന്ന് ഹൈക്കോടതി നേരത്തെ ആരാഞ്ഞിരുന്നു. എന്നാല്‍ വിസമ്മത പത്രം നല്‍കിയവരുടെ ശമ്പളം പിടിക്കുന്നില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കാനാണെന്നും ഇതു വകുപ്പുതല നടപടി മാത്രമാണെന്നുമായിരന്നു അഡ്വക്കേറ്റ് ജനറലിന്റെ വിശദീകരണം.

സാലറി ചലഞ്ച് തടയണമെന്നും നിര്‍ബന്ധിത പിരിവാണ് ഇതിന്റെ പേരില്‍ നടത്തുന്നതെന്നും ആരോപിച്ച് എന്‍ജിഒ സംഘ് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top