എറണാകുളം സ്വദേശിയായ അഖില്‍ എന്ന ഇരുപത്തഞ്ചുകാരനാണ് പോലീസിന്റെ പിടിയിലായത്. വീട്ടുവളപ്പില്‍ ഇയാള്‍ കഞ്ചാവ് ചെടി നട്ടിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഉദയം പേരൂര്‍ എസ്.ഐ കെ.എ ഷിബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത ഇയാളില്‍ നിന്ന് ഒരുപൊതി കഞ്ചാവും പിടികൂടിയിട്ടുണ്ട്. ഇയാളെ ചൊവ്വാഴ്ച്ച കോടതിയില്‍ ഹാജരാക്കും.
വീട്ടില്‍ കഞ്ചാവ് ചെടി നട്ട് യുവാവ്; പോലീസെത്തി കൈയ്യോടെ പിടികൂടി
By
July 31, 2018 2:59 pm