Kerala

ശബരിമല സ്ത്രീ പ്രവേശനം; വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവരെ പിടിക്കാന്‍ പോലീസ്

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങള്‍ ശക്തിയാര്‍ജിക്കുമ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തുന്നവരെ പിടിക്കാന്‍ തയ്യാറെടുത്ത് പോലീസ്.

സമാധാനപരമായി നാമജപയാത്രയുമായി രംഗത്തെത്തിയ സ്ത്രീ വിശ്വാസികളെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്നാണ് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത. പറവൂരില്‍ നടന്ന പ്രതിഷേധത്തെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് ആരോപണം.

എന്നാല്‍ വ്യാജ വീഡിയോയ്ക്കെതിരെ ഡി.വൈ.എഫ്.ഐ ഡി.ജി.പി ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി. വര്‍ഗീയ പ്രചരണം നടത്തി നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമമെന്നാരോപിച്ചാണ് കേസ് നല്‍കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top