തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തിലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് തന്ത്രി കുടുംബത്തെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റാണ് തന്ത്രി കുടുംബത്തെ ക്ഷണിച്ചത്. കണ്ഠര് രാജീവര്, കണ്ഠര് മോഹനര്, മഹേഷ് മോഹനര് എന്നിവരുമായി ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ സംസാരിച്ചു.
എന്നാല്‍ ചര്‍ച്ച വേണമെന്ന് പറഞ്ഞത് സമവായത്തിനല്ല, വിധി നടപ്പാക്കാനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. മുസ്ലിം സ്ത്രീകളെ സുന്നി പള്ളികളിലും പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കോടിയേരി, ശബരിമല വിധിയില്‍ സിപിഎം നിലപാട് മയപ്പെടുത്തിയിട്ടില്ലെന്നും ബി.ജെ.പിയും കോണ്‍ഗ്രസും രണ്ടാം വിമോചനസമരത്തിന് ശ്രമിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.