Kerala

ശബരിമല സ്ത്രീപ്രവേശനം ; വിശ്വാസികളുടെ സമരത്തിനൊപ്പമെന്ന് പി.എസ്. ശ്രീധരന്‍പിള്ള

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസി സമൂഹം ആരംഭിച്ച ധര്‍മ്മ സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള.

ബി.ജെ.പി സംസ്ഥാന നേതാക്കള്‍ ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ നാളെ കോട്ടയത്ത് ശബരിമല തന്ത്രി കുടുംബാംഗങ്ങളെയും വിവിധ ഹൈന്ദവ ആചാര്യന്മാരെയും പന്തളം രാജകുടുംബാംഗങ്ങളെയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തും.

ദുര്‍വാശി ഉപേക്ഷിച്ച് ശബരിമല ക്ഷേത്രത്തിനെതിരായ നിലപാടില്‍ നിന്ന് എത്രയും വേഗം ഇടതുമുന്നണി സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും സുപ്രിംകോടതി വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top