Film News

കരുത്തനായ നേതാവുണ്ടെങ്കില്‍ സംസ്ഥാനത്തിന് കരുത്തുറ്റ സര്‍ക്കാര്‍ ലഭിക്കും; രാഷട്രീയ പ്രവേശനത്തില്‍ മനസ്തുറന്ന് വിജയ്

ചെന്നൈ: തമിഴകത്തിന്റെ സൂപ്പര്‍താരം ഇളയ ദളപതി വിജയ്യുടെ രാഷട്രീയ പ്രവേശന വാര്‍ത്തകള്‍ ചൂട്പിടിക്കുമ്പോള്‍ ആരാധകരോട് മനസ്തുറന്ന് വിജയ്. പുതിയ ചിത്രമായ സര്‍ക്കാരിലെ ഓഡിയോ റിലീസ് ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് താരം രാഷട്രീയ പ്രവേശനം സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

സര്‍ക്കാര്‍ സിനിമയില്‍ മുഖ്യമന്ത്രിയായിട്ടാണോ അഭിനയിക്കുന്നതെന്ന ചോദ്യത്തിന് അല്ലെന്ന് മറുപടി പറഞ്ഞ വിജയ്. യഥാര്‍ഥ ജീവിതത്തില്‍ മുഖ്യമന്ത്രിയായാല്‍ എങ്ങനെയായിരിക്കുമെന്ന ചോദ്യത്തിന്, അങ്ങനെയെങ്കില്‍ ഞാന്‍ മുഖ്യമന്ത്രിയായി അഭിനയിക്കില്ല. ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്ന് താരം പറഞ്ഞു.

കരുത്തനായ നേതാവുണ്ടെങ്കില്‍ സംസ്ഥാനത്തിനു കരുത്തുറ്റ സര്‍ക്കാര്‍ ലഭിക്കും. മുഖ്യമന്ത്രിയായാല്‍ സംസ്ഥാനത്തു നിന്ന് അഴിമതി തുടച്ചുനീക്കുന്നതിനായിരിക്കും മുന്‍ഗണനയെന്നും സാധാരണ എല്ലാവരും ഒരു പാര്‍ട്ടി രൂപീകരിക്കും. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. പിന്നീട് സര്‍ക്കാര്‍ രൂപീകരിക്കും. നമ്മള്‍ ആദ്യം സര്‍ക്കാര്‍ രൂപീകരിക്കുന്നു. പിന്നീട് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നുവെന്നും വിജയ് പറഞ്ഞു.

കഴിഞ്ഞ ദീപാവലി സീസണില്‍ പുറത്തിറങ്ങിയ വിജയ്‌യുടെ മെര്‍സല്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമ രാജ്യത്ത് വന്‍ കൊളിളക്കമാണ് സൃഷ്ടിച്ചത്. കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള സിനിമയില ചില ഡയലോഗുകളാണ് വിവാദത്തിന് കാരണമായത്. യുവ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള വിജയ്, ജെല്ലിക്കെട്ട്, നീറ്റ് വിരുദ്ധ പോരാട്ടങ്ങളില്‍ സജീവമായിരുന്നു. വിജയ്യിക്കു രാഷ്ട്രീയത്തിലിറങ്ങാന്‍ പദ്ധതിയുണ്ടെന്നു പിതാവ് എസ്.എ.ചന്ദ്രശേഖര്‍ നേരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top