വാരിക്കൂട്ടിയ ഡിസ്ലൈക്കുകളുടെ എണ്ണമാണ് ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ എടി പെണ്ണെ ഫ്രീക്ക് പെണ്ണെ എന്ന ഗാനത്തെ യുട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ എത്തിച്ചത്. പ്രിയ വാര്യരുടെ പെര്ഫോര്മന്സിനെ കളിയാക്കി കമന്റ് ചെയ്തും ഡിസ് ലൈക്ക് ചെയ്തും ട്രോള്‍ വീഡിയോകള്‍ നിര്‍മിച്ചും റിലീസ് ചെയ്ത സമയം തൊട്ട് ഓണ്‍ലൈന്‍ യൂത്തന്മാര് പാട്ടിനെ നിലം തൊടീച്ചിട്ടില്ല.
ഇപ്പോഴിതാ പ്രിയയുടെ പുതിയ തെലുങ്ക് പരസ്യത്തിനും ഡിസ്ലൈക്കുകള് വാരിവിതറുകയാണ് പ്രേക്ഷകര്‍. തെലുങ്കിലെ യുവതാരവും നാഗാര്‍ജുനയുടെ മകനുമായ അഖില്‍ അക്കിനേനിയാണ് സൗത്ത് ഇന്ത്യന്‍ ഷോപ്പിംഗ് മാളിന്റെ ഈ പരസ്യത്തില്‍ പ്രിയയ്ക്കൊപ്പം അഭിനയിച്ചിരിക്കുന്നത്.
എന്നാല്‍ അതൊന്നും മലയാളികള്‍ വകവച്ചിട്ടില്ല. പ്രിയയെ പരിഹസിച്ചുകൊണ്ട് നിരവധി ട്രോള്‍ വീഡിയോകളാണ് ഇതിനോടകം തന്നെ പുറത്തിറങ്ങിയിരിക്കുന്നത്. മലയാളത്തില്‍ ഏറെ കമന്റുകളും വീഡിയോയ്ക്ക് താഴെ കാണാം.