Breaking News

മാസ് ഡയലോഗുകൾ ഉൾപ്പെടുന്ന വാരിസിലെ ഡിലീറ്റഡ് സീൻ പുറത്ത്

വാരിസിലെ ഡിലീറ്റഡ് സീൻ പുറത്ത്. പ്രൈം വിഡിയോയാണ് ഡിലീറ്റഡ് രംഗം പുറത്തുവിട്ടത്. ആമസോണ്‍ പ്രൈമിലൂടെ ഫെബ്രുവരി 22 നായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. വിജയ് അവതരിപ്പിക്കുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രവും പ്രകാശ് രാജിന്റെ ജയപ്രകാശും തമ്മിലുള്ള ഒരു സംഭാഷണ രംഗമാണ് വിഡിയോയിൽ കാണാനാകുക. താരത്തിന്റെ മാസ് ഡയലോഗുകൾ ഉൾപ്പെടുന്നതാണ് ഈ രംഗം. ഈ രംഗം എന്തുകൊണ്ട് സിനിമയിൽ നിന്ന് ഒഴിവാക്കിയെന്ന് ആരാധകർ സംശയം പ്രകടിപ്പിക്കുന്നുണ്ട്. തിയറ്ററിൽ ഈ രംഗം ഏറെ ആവേശമുണർത്തുമായിരുന്നു എന്നും പലരും അഭിപ്രായപ്പെടുന്നു.

310 കോടി രൂപയിലധികം രൂപയാണ് ചിത്രം തിയറ്ററുകളിൽ നിന്നും കലക്ട് ചെയ്തത്. വിജയ്‌യുടെ നായികയായി രശ്‍മിക മന്ദാനയാണ് ചിത്രത്തില്‍ എത്തിയത്. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. 

പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്. എസ് തമന്റെ ആണ് സംഗീതം. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top