Breaking News

ഭിന്നശേഷിക്കാരനായ ആരാധകനെ കയ്യിലെടുത്ത് വിജയ്; ആരാധകരെ കണ്ട് താരം, വൈറൽ

ദക്ഷിണേന്ത്യയിൽ കൂടുതൽ ആരാധകർ ഉള്ള താരമാണ് വിജയ്.മാസത്തില്‍ ഒരിക്കല്‍ ആരാധകരെ കാണാനുള്ള തീരുമാനത്തിലാണ് താരം.കഴിഞ്ഞ ദിവസം ചെന്നൈയ്ക്കടുത്ത് പനയൂരിലുള്ള വീട്ടില്‍ വച്ചാണ് വിജയ് തന്റെ ആരാധകരെ കണ്ടത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ആരാധകര്‍ക്കൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങളാണ്.

നവംബറില്‍ നടത്തിയ ഫാന്‍ മീറ്റിന് പിന്നാലെയാണ് താരം ഡിസംബറിലും ആരാധകരെ നേരിട്ടെത്തി കണ്ടത്. മൂന്ന് ജില്ലകളിലുള്ള അംഗങ്ങളെയും അഡ്മിനിസ്ട്രേറ്റേഴ്സിനെയുമായിരുന്നു വിജയ് വിളിപ്പിച്ചത്. ഭിന്നശേഷിക്കാരനായ തന്റെ ഒരു ആരാധകനെ വിജയ് കയ്യിലെടുത്തു നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

പുതിയ ചിത്രം വരിസിന്റെ റിലീസിന് മുന്നോടിയായി ആരാധകരെ ആവേശത്തിലാഴ്ത്താനായിരുന്നു കൂടിക്കാഴ്ച. പൊങ്കല്‍ റിലീസായാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്. അജിത് നായകനായി എത്തുന്ന തുനിവിനോടാണ് വരിസ് ബോക്‌സ് ഓഫിസില്‍ മത്സരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top