വടകരയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലകൃഷ്ണന്റെ വീടിന് നേരെ ബോംബേറ്. ബുധാനാഴ്ച രാത്രി 11 മണിയോടെയാണ് ബാലകൃഷ്ണന്റെ ഗണപതി ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ ആക്രമണമുണ്ടായത്. അക്രമത്തില്‍ വീടിന്റെ മുകള്‍ നിലയിലെ വാതിലും മറ്റും തകര്‍ന്നു. ബിജെപിയാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസം ഈ വീടിന് സമീപമുള്ള യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെ ബോംബേറുണ്ടായിരുന്നു.
വടകരയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിന് നേരെ ബോംബേറ്
By
October 4, 2018 10:22 am