Kerala

ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തിരിച്ചു വരണം..! ശബരിമലക്ക് വേണ്ടി പോരാടാന്‍ കുമ്മനം രാജശേഖരനെ ക്ഷണിച്ച് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ സമൂഹത്തില്‍ ഹിന്ദു സംഘടനകലുടെ പ്രതിഷേധം കടുക്കുമ്പോള്‍ വിധിക്കെതിരെ പോരാടാന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ ക്ഷണിച്ച് രാഹുല്‍ ഈശ്വര്‍. ഫേസ്ബുക്കിലൂടെയായിരുന്നു രാഹുല്‍ ഈശ്വറിന്റെ പ്രതികരണം.

കുമ്മനം രാജശേഖരന്‍ ഇന്ന് കേരളത്തിലുണ്ടായിരുന്നെങ്കില്‍ ശബരിമലയ്ക്ക് വേണ്ടി പോരാടാന്‍ അദ്ദേഹം മുന്നില്‍ ഉണ്ടാകുമായിരുന്നെന്ന് പറഞ്ഞ രാഹുല്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കേരളത്തിലേക്ക് തിരിച്ചുവരണമെന്ന് കുമ്മനത്തിനോട് അഭ്യര്‍ത്ഥിക്കുകയാണ്.

ഇക്കാര്യത്തില്‍ രാഷ്ട്രീയം കളിക്കരുതെന്നും കോണ്‍ഗ്രസും ബിജെപിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരുമിച്ചു സഹകരിച്ചാല്‍ പുന:പരിശോധന ഹര്‍ജിയുമായി മുന്നോട്ട് പോകാമെന്നും എല്ലാ രാഷ്ട്രീയ കക്ഷികളും തമിഴ് ജെല്ലിക്കെട്ടിനു ഒന്നിച്ചു വന്നതുപോലെ അയ്യപ്പ ജെല്ലിക്കെട്ടിനു വേണ്ടി ഒന്നിക്കണമെന്നും രാഹുല്‍ കുറിപ്പില്‍ പറയുന്നു.


കടപ്പാട് റിപ്പോര്‍ട്ടര്‍ ചാനല്‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top