Kerala

സെന്‍സെന്‍ക്‌സ് 550 പോയിന്റ് നഷ്ടത്തില്‍

രൂപയുടെ വിനിമയ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലെത്തിയതോടെ ഓഹരി വിപണി വലിയ തകര്‍ച്ചയിലായി.

സെന്‍സെക്‌സ് ബുധനാഴ്ച 550 പോയിന്റ് നഷ്ടത്തില്‍ 35,975ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 150 പോയിന്റ് കുറഞ്ഞ് 10,858ലാണ് വ്യാപാരമവസാനിപ്പിച്ചത്.

ഓട്ടോ ഓഹരികള്‍ക്കാണ് കനത്ത തിരിച്ചടിയേറ്റത്. നിഫ്റ്റി ഓട്ടോ സൂചിക 3 ശതമാനം കുറഞ്ഞു. ഐഷര്‍ മോട്ടോര്‍സ്, മാരുതി സുസുകി, മഹീന്ദ്ര ആന്റ് മഹീന്ദ്രാ എന്നീ ഓഹരികളുടെ വിലയിടിഞ്ഞു.

ഇതുവരെ മികച്ച പ്രകടനം കാഴ്ചവച്ച ഐടി ഓഹരികള്‍ക്കും ഇന്ന് മങ്ങലേറ്റു. ഐടി സൂചിക 2 ശതമാനം കുറവ് രേഖപ്പെടുത്തി. ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികള്‍ക്കും നഷ്ടം വന്നു.

ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് റെക്കോര്‍ഡ് തകര്‍ച്ചയായ 73.34ലിലേക്ക് കൂപ്പുകുത്തിയത് ഓഹരി നിക്ഷേപകര്‍ നിരാശയോടെയാണ് നോക്കിക്കാണുന്നത്.

ഇറാനില്‍ നിന്നുള്ള എണ്ണ ലഭ്യത ഗണ്യമായി കുറഞ്ഞതോടെ രാജ്യാന്തര വിപണിയില്‍ എണ്ണവില ബാരലിന് 85 ഡോളര്‍ കടന്നു. വര്‍ധിച്ചു വരുന്ന എണ്ണ വില വ്യവസായ മേഖലയിലെ ലാഭ ക്ഷമത കുറക്കുമെന്നതിനാല്‍ ഭാവിയില്‍ കമ്പനികളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും.

നിക്ഷേപകര്‍ ഈ ആഴ്ച പ്രഖ്യാപിക്കുന്ന റിസേര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസിയില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്. റിപ്പോ പലിശ നിരക്കില്‍ മാറ്റമുണ്ടാവുമോ എന്നാണ് നിക്ഷേപകര്‍ കാതോര്‍ത്തിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top