Breaking News

സുപ്രീംകോടതി ചീഫ് ജസ്റ്റിസായായി രഞ്ജന്‍ ഗൊഗോയ് അധികാരമേറ്റു

സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. 2019 നവംബര്‍ 17 വരെ ഗൊഗോയ്ക്ക് പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരാനാകും.

അസമില്‍ നിന്നുള്ള ജസ്റ്റിസ് ഗൊഗോയ് 2001ലാണ് ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായിരിക്കേ 2012 ഏപ്രിലില്‍ സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. അസം മുഖ്യമന്ത്രിയായിരുന്ന കേശബ് ചന്ദ്ര ഗൊഗോയുടെ മകനാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top