Latest News

റഫാലില്‍ മോദിയെ പിന്തുണച്ചിട്ടില്ല; നിലപാടില്‍ മലക്കം മറിഞ്ഞ് ശരത് പവാര്‍

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ചിട്ടേയില്ലെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. താന്‍ ഒരിക്കലും മോദിയെ പിന്തുണച്ചിട്ടില്ലെന്നു അദ്ദേഹം പറഞ്ഞു. മോദിയെ പിന്തുണച്ചെന്നു പറഞ്ഞ് ചിലര്‍ ഇക്കാര്യത്തില്‍ തന്നെ വിമര്‍ശിക്കുന്നു. എന്നാല്‍ ഒരിക്കലും മോദിയെ താന്‍ പിന്തുണച്ചിട്ടില്ല. അത്തരത്തില്‍ ഒരിക്കലും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുദ്ധ വിമാനം വാങ്ങുന്നതിന്റെ ചെലവ് 650 കോടിയില്‍നിന്ന് 1,600 കോടിയായി വര്‍ധിച്ചതെങ്ങനെയെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു .സംയുക്ത പാര്‌ലമെന്ററി സമിതി അന്വേഷണം വേണമെന്നും ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ വെളിച്ചത്തു കൊണ്ടുവരണമെന്നും ശരത് പവാര്‍ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top