Latest News

പഴയ നിരക്ക് തുടരും; യുഎഇയില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാന്‍ നിരക്ക് ഇരട്ടിയാക്കിയത് എയര്‍ഇന്ത്യ പിന്‍വലിച്ചു

ദുബൈ: യുഎഇയില്‍ നിന്നും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കിയത് എയര്‍ഇന്ത്യ പിന്‍വലിച്ചു. പ്രവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പഴയ നിരക്ക് തന്നെ തുടരാന്‍ തീരുമാനിച്ചത്.

പെട്ടിയടക്കമുള്ള ഭാരം കണക്കാക്കുന്നതിനാല്‍ ഒരു മൃതദേഹത്തിന് നൂറ്റിഇരുപതു കിലോയോളം വരുമെന്നതിനാല്‍, പരമാവധി 1800 ദിര്‍ഹമായിരുന്നു ഈടാക്കിയിരുന്നത്. എന്നാല്‍ നിരക്ക് ഇരട്ടിയാക്കിയതോടെ ഇനി 4,000 ദിര്‍ഹത്തോളം നല്‍കേണ്ടിവരും. ഈ നിരക്ക് പ്രകാരം ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ എണ്‍പതിനായിരം രൂപ അടയ്‌ക്കേണ്ടി വരുമെന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top