കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ യുവാവ് മരിച്ചത് നിപ്പ ബാധിച്ചല്ലെന്ന് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധന ഫലത്തില്‍ മരണകാരണം എച്ച് വണ്‍എന്‍വണ്‍ ആണെന്നു തെളിഞ്ഞു.
കോഴിക്കോട് മേപ്പയൂര്‍ സ്വദേശിയായ യുവാവ് മരിച്ചത് നിപ്പ ബാധിച്ചാണെന്നു സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് പരിശോധനയ്ക്കായി സാംപിളുകള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചത്. യുവാവിന്റെ ഭാര്യയുടെയും ഇവരുടെ വീടിനു സമീപമുള്ള രണ്ടു കുട്ടികളുടെയും സാംപിളുകളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഇവരുടെ പരിശോധനഫലം തിങ്കളാഴ്ച ലഭിക്കും.