Breaking News

അഭിലാഷ് ടോമി അടുത്തയാഴ്ച ഇന്ത്യയിലെത്തും

ഗോള്‍ഡന്‍ ഗ്ലോബ് പര്യടനത്തിനിടെ പായ്‌വഞ്ചി അപകടത്തില്‍ പരിക്കേറ്റ മലയാളി നാവിക കമാന്‍ഡര്‍ അഭിലാഷ് ടോമിയെ അടുത്തയാഴ്ച ഇന്ത്യയിലെത്തിക്കും. നാവികസേനയുടെ ഐ.എന്‍.എസ്.സത്പുര അഭിലാഷ് ടോമിയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി ഇന്ന് ആംസ്റ്റര്‍ഡാം ദ്വീപിലെത്തും. പ്രധാനമന്ത്രി അഭിലാഷുമായി ഫോണില്‍ സംസാരിച്ചു. അഭിലാഷുമായി സംസാരിച്ചെന്നും അദ്ദേഹത്തിന്റെ ആരോഗ്യവിവരം ചോദിച്ചറിഞ്ഞെന്നും പ്രധാനമന്ത്രി ‘ട്വിറ്ററി’ല്‍ കുറിച്ചു. ഇന്ത്യക്കാര്‍ മുഴുവന്‍ അദ്ദേഹം പെട്ടെന്ന് സുഖപ്പെടാന്‍ പ്രാര്‍ഥിക്കുന്നുണ്ടെന്നും രക്ഷാദൗത്യത്തിലുണ്ടായിരുന്ന സംഘത്തിന് ആശംസയര്‍പ്പിക്കുന്നതായും കുറിപ്പില്‍ മോദി പറഞ്ഞു. അഭിലാഷ് ടോമിക്കൊപ്പമുള്ള ചിത്രങ്ങളും മോദി ട്വിറ്ററില്‍ പങ്കുവച്ചു.

 

ആരോഗ്യനില അതിവേഗം മെച്ചപ്പെട്ടു വരുന്നതായി അഭിലാഷിനോടു സംസാരിച്ച വൈസ് അഡ്മിറല്‍ പി.അജിത്കുമാര്‍ അറിയിച്ചു. സാരമായ ചില പരുക്കുകളുണ്ടെങ്കിലും ആശങ്കപ്പെടേണ്ട തരത്തിലുള്ളവയല്ലെന്നു പ്രതിരോധവകുപ്പ് വക്താവും വ്യക്തമാക്കി.

അഭിലാഷ് ടോമിയുടെ നട്ടെല്ലിന് ഗുരുതര പരിക്കില്ലെന്നാണ് കണ്ടെത്തല്‍. ഇതോടെയാണ് തുടര്‍ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് കൊണ്ട് വരാന്‍ തീരുമാനിച്ചത്. നേരത്തേ മൗറീഷ്യസിലേക്ക് കൊണ്ടുപോകാനായിരുന്നു ആലോചന. നാളെ വൈകിട്ടോടെ ദ്വീപിലെത്തിച്ചേരുന്ന ഐഎന്‍എസ് സത്പുര അടുത്ത ദിവസം തന്നെ അഭിലാഷ് ടോമിയുമായി ഇന്ത്യയിലേക്ക് പുറപ്പെടും. അടുത്തയാഴ്ച ഇന്ത്യയിലെത്തുമെന്ന് നാവികസേന അറിയിച്ചു. അഭിലാഷിനെ മുംബൈയിലേക്കാണോ കൊച്ചിയിലേക്കാണോ കൊണ്ടുവരികയെന്ന് വ്യക്തമായിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top