കൊച്ചി: ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അപകടത്തില്‍പെട്ട മലയാളി നാവികന് അഭിലാഷ് ടോമിയെ (39) ആംസ്റ്റര്‍ഡാം ദ്വീപിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫ്രഞ്ച് ഫിഷറീസ് പട്രോളിങ് കപ്പലായ ഓസിരിസിലാണ് അഭിലാഷിനെ ആംസ്റ്റര്‍ഡാം ദ്വീപിലെത്തിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്കായി ആസ്ട്രേലിയയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും. പിന്നീട് മൗറീഷ്യസിലേക്ക് മാറ്റും. ഇവിടെ നിന്ന് വിമാനമാര്‍ഗം അഭിലാഷിനെ ചെന്നൈയിലെത്തിക്കാനാണ് പദ്ധതി.
ഇന്ത്യന്‍ നേവിയുടെ ഐ.എന്‍.എസ് സത്പുരയിലാകും ആംസ്റ്റര്‍ഡാം ദ്വീപില്‍ നിന്ന് മൗറീഷ്യസിലേക്ക് അഭിലാഷ് ടോമിയെ എത്തിക്കുക. ഈ യാത്രയില്‍ അഭിലാഷിനൊപ്പം ഡോക്ടര്‍മാരുടെ സംഘവും ഉണ്ടാകും. ഈ മാസം 21നാണ് തുരിയ എന്ന പായ് വഞ്ചി അപകടത്തില്‍പെട്ടത്.