കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില വര്‍ധിച്ചു. പെട്രോളിനു 22 പൈസയും ഡീസലിനു 19 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്തു പെട്രോള്‍ വില 86.64 രൂപയും ഡീസലിന് 79.71 രൂപയുമായി വര്‍ദ്ധിച്ചു. കൊച്ചിയില്‍ പെട്രോളിന് 85.45 രൂപയും ഡീസലിന് 78.59 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 85.46 രൂപയും ഡീസല്‍ വില 78.71 രൂപയുമാണ്.
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു
By
September 28, 2018 10:12 am