ബിജെപിയുടെ ഗര്‍ജിക്കുന്ന സിംഹം വിവി.രാജേഷ് കോണ്‍ഗ്രസിലേക്ക് കൂട് മാറാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു ലക്ഷത്തില്‍പ്പരം ഫോളോവേഴ്സുളള ‘കോണ്‍ഗ്രസ് സൈബര്‍ ടീം’ എന്ന ഫെയ്സ്ബുക്ക് പേജിലാണ് ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.
കേരളത്തിലെ ബിജെപിയുടെ അടിവേര് മാന്താനൊരുങ്ങി പുതിയ കെപിസിസി ജനറല്‍ സെക്രട്ടറി, വര്‍ക്കിംഗ് സെക്രട്ടറിമാരുടെ കളി തുടങ്ങി. പുതുവര്‍ഷത്തോടെ ബിജെ പിയുടെ ഏഴ് പ്രമുഖ നേതാക്കളും കോണ്‍ഗ്രസ്സിലെത്തും, എന്നീ തലക്കെട്ടോടെയാണ് രാജേഷ് കോണ്‍ഗ്രസിലേക്കെന്ന വാര്‍ത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം വാര്‍ത്തയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് കമന്റ് ചെയ്യുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് വിവി.രാജേഷില്‍ നിന്നോ ബിജെപി നേതൃത്വത്തില്‍ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.