Kerala

പീച്ചി ഡാമിന്റെ ഷട്ടര്‍ നാളെ ഉയര്‍ത്തും; ആശങ്ക വേണ്ട

തൃശൂര്‍: പീച്ചി ഡാമിന്റെ 4 ഷട്ടറുകളില്‍ 2 എണ്ണം നാളെ ഉയര്‍ത്തും. പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഡാമിന്റെ 2 ഷട്ടറുകള്‍ തുറന്ന് ചെറിയ തോതില്‍ അധികജലം പുറത്തേക്ക് വിടും. 73.45% ജലമാണ് ഡാമില്‍ ഇപ്പോഴുള്ളത് . 77.4 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്.

മണലിപ്പുഴയുടേയും കരിവന്നൂര്‍ പുഴയുടേയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. ജില്ലാ ഭരണകൂടം ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാല്‍ ജാഗ്രത വേണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top