Breaking News

ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞദിവസം സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടും തന്നെ അറസ്റ്റ് ചെയ്തത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും താന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളയാളാണെന്നുമാണ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷയില്‍ പറയുന്നത്. അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ച തന്നെ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നുവെന്നും തന്നെ കുടുക്കാനായി പോലീസ് മനപൂര്‍വം വ്യാജതെളിവുകള്‍ സൃഷ്ടിക്കുകയാണെന്നുമാണ് ബിഷപ്പിന്റെ വാദം.

എന്നാല്‍ ഫ്രാങ്കോയുടെ ജാമ്യാപേക്ഷയെ അന്വേഷണ സംഘം ശക്തമായി എതിര്‍ക്കും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്‍പ്പെടെ ബിഷപ്പിനെതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ ഹൈക്കോടതിയില്‍ അന്വേഷണ സംഘം ഉയര്‍ത്തിക്കാട്ടും.
പുറത്തിറങ്ങിയാല്‍ കേസ് അട്ടിമറിക്കാനുളള സാധ്യതകള്‍ ചൂണ്ടിക്കാട്ടിയാകും അന്വേഷണസംഘം ജാമ്യാപേക്ഷയെ എതിര്‍ക്കുക..

പാലാ സബ് ജയിലിലാണ് ബിഷപ്പ് റിമാന്‍ഡില്‍ കഴിയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top