Business

ഓഹരിവിപണി റെക്കോര്‍ഡ് നേട്ടത്തില്‍

സെന്‍സെക്‌സും, നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ് വാരാദ്യ ദിനമായ തിങ്കളാഴ്ച്ച വ്യാപാരമവസാനിപ്പിച്ചത്. 135 പോയിന്റ് വര്‍ദ്ധനവോടെ 37,691ലാണ് മുംബൈ വിലസൂചിക മുന്നേറിയത്. നിഫ്റ്റി 26 പോയിന്റ് ഉയര്‍ന്ന് 11,387 എന്ന റെക്കോര്‍ഡ് നിലയിലാണ് ക്ലോസ് ചെയ്തത്.

ഇന്ത്യയിലൊട്ടാകെ ലഭിക്കുന്ന മികച്ച കാലവര്‍ഷം ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ഡിമാന്റ് സൃഷ്ടിക്കുമെന്നും, കാര്‍ഷിക മേഖലയില്‍ നല്ല വിളവെടുപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിപണിയില്‍ ഉത്സാഹം കൂടുന്നത്. വ്യവസായ രംഗത്ത് പ്രത്യേകിച്ച് കൃഷി അടിസ്ഥാനമായുളള വ്യവസായങ്ങള്‍ക്ക് മികച്ച കാലവര്‍ഷം ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

വിപണിയില്‍ മുന്‍നിര ഓഹരികളാണ് പ്രധാനമായും നേട്ടം കൊയ്യുന്നത്. സ്മാള്‍ മിഡ് ക്യാപ് ഓഹരികളില്‍ അത്രയധികം നിക്ഷേപം വരുന്നില്ല. എസ്ബിഐ ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ മുന്നേറ്റം കണ്ടത്.

ജൂണ്‍ മുതല്‍ സെപ്റ്റമ്പര്‍ വരെയുളള സൗത്ത് വെസ്റ്റ് മണ്‍സൂണ്‍ ഇന്ത്യയിലെ കാര്‍ഷിക വളര്‍ച്ചയ്ക്ക് നിര്‍മായക ഘടകമാണ്. രാജ്യത്ത് വരുംനാളുകളില്‍ ശരാശരി കാലവര്‍ഷം ലഭിക്കുമെന്നാണ് ഇന്ത്യന്‍ മിറ്റിയറോളജിക്കല്‍ വിഭാഗത്തിന്റെ പ്രവചനം.

ഏഷ്യന്‍ വിപണിയും ഇന്ന് മികച്ച നിലയിലായിരുന്നു. ചൈനീസ് കറന്‍സിയായ യുവയുടെ വില പിടിച്ചുനിര്‍ത്താനുളള ശ്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top