റഫാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ എത്രത്തോളം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും താമര രാജ്യത്ത് മുഴുവന്‍ പൂത്തുലഞ്ഞു നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭോപ്പാലില്‍ ബിജെപി സമ്മേളനത്തില്‍ സംസാരിക്കവെയാണ് റഫാല്‍ വിഷയത്തില്‍ മോഡി പ്രതികരിച്ചത്. എന്‍ഡിഎ സര്‍ക്കാരിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് ഇപ്പോള്‍ രാജ്യാന്തര സഖ്യത്തിനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷ സഖ്യം രാജ്യത്തിനുള്ളില്‍ വിജയിക്കാത്തതിനാലാണ് ഇത്തരം നീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നതെന്നും മോഡി ആരോപിച്ചു.
എത്രത്തോളം അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചാലും താമര രാജ്യത്ത് പൂത്തുലഞ്ഞു നില്‍ക്കുമെന്ന് നരേന്ദ്ര മോഡി
By
September 25, 2018 4:44 pm