Kerala

പൊന്മുടി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നു

ഇടുക്കി: ഇടുക്കിയിലെ പൊന്മുടി അണക്കെട്ടിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നു. ഉച്ചക്ക് 12.50 ഓടെയാണ് മൂന്നാമത്തെ ഷട്ടര്‍ കൂടി തുറന്ന് കൂടുതല്‍ വെള്ളം ഒഴുക്കി തുടങ്ങിയത്. ഇപ്പോള്‍ സെക്കനറില്‍ 45 ഘനമീറ്റര്‍ വെള്ളം വാതമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന മുന്നിറിയിപ്പിനെ തുടര്‍ന്നാണ് കൂടുതല്‍ വെള്ളം തുറന്നു വിടാന്‍ തീരുമാനിച്ചത്. മുതിരപ്പുഴ, പന്നിയാര്‍, പെരിയാര്‍ എന്നീ നദികളുടെ കരകളിലുള്ളവര്‍ക്ക് ജില്ല കളക്ടര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പന്നിയാര്‍ പവര്‍ ഹൗസില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് പരമാവധി ശേഷിയോട് അടുത്തതിനെ തുടര്‍ന്ന് 15-മുതല്‍ ഒരു ഷട്ടര്‍ ഉയര്‍ത്തി സെക്കന്റില്‍ 11 ഘനമീറ്റര്‍ വെള്ളം തുറന്നു വിട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top