കോഴിക്കോട്: കന്യാസ്ത്രീയെ അനുകൂലിച്ച് പ്രകടനം നടത്തിയ നടന് ജോയ് മാത്യുവിനെതിരെ കേസ്. കോഴിക്കോട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയെ പിന്തുണച്ച് ജോയ് മാത്യു അടക്കമുള്ളവര്‍ കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് മിഠായിത്തെരുവില്‍ സമരം സംഘടിപ്പിച്ചിരുന്നു. മിഠായിത്തെരുവ് പ്രകടനവിരുദ്ധ മേഖലയാണെന്നതിനാലാണ് കേസ് എടുത്തത്.
കന്യാസ്ത്രീയെ അനുകൂലിച്ച് പ്രകടനം നടത്തി : നടന് ജോയ് മാത്യുവിനെതിരെ കേസ്
By
September 23, 2018 11:27 am