Latest News

നടന്‍ മധുവിന് കടലോളം സ്‌നേഹവും ജന്മദിനാശംസകളും നേര്‍ന്ന് മോഹന്‍ലാല്‍

മലയാളസിനിമയിലെ പൊന്‍ത്തിളക്കമായി ഉദിച്ചുനില്‍ക്കുന്ന നടന്‍ മധുവിന് ഇന്ന് എണ്‍പത്തിയഞ്ചാം പിറന്നാള്‍. കടലോളം സ്‌നേഹവും ജന്മാദിനാശംസകളും നേര്‍ന്ന് മോഹന്‍ലാല്‍.

മലയാളസിനിമയുടെ സുവര്‍ണകാലം മുതലെ മാധവന്‍ നായര്‍ എന്ന മധുവിന്റെ സാന്നിധ്യമെങ്ങും നിറഞ്ഞു നിന്നിരുന്നു. നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് ഇടം പിടിച്ച മധുവിന് ഇന്ന് അഭിനയകുലപതികള്‍ക്കൊപ്പമാണ് പ്രേക്ഷകര്‍ സ്ഥാനം നല്‍കിയിരിക്കുന്നത്.

കാലങ്ങള്‍ കടന്ന് പോയിട്ടും തന്റെ കഴിവിനെയും അഭിനയത്തെയും നിലനിര്‍ത്തുന്ന കഥാപാത്രത്തിലൂടെ അദ്ദേഹം സിനിമയുടെ ഒരു ഭാഗമായി മാറി. അഭിനേതാവിനൊപ്പം തന്നെ സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 2013 ല്‍ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top