കൊച്ചി: സാംസങിന്റെ ഏവര്‍ക്കും ഇഷ്ടപ്പെട്ട മോഡലായ ഗാലക്സി ജെയുടെ പുതിയ മോഡലുകള്‍ വിപണിയിലിറങ്ങി. ഗാലക്സി ജെ6 പ്ലസ്, ജെ4 പ്ലസ് എന്നിവയാണ് പുതുതലമുറയെ ലക്ഷ്യമിട്ട് പുറത്തിറക്കിയിരിക്കുന്നത്.
ഗ്ലാസ് ഫിനിഷോടെയാണ് ഗാലക്സി ജെ6 പ്ലസ്, ജെ4 പ്ലസ് എന്നിവ എത്തിയിരിക്കുന്നത്. ചുവപ്പ്, കറുപ്പ്, നീല എന്നീ നിറങ്ങളില്‍ ഗാലക്സി ജെ6 പ്ലസും, ഗോള്‍ഡ്, കറുപ്പ്, നീല നിറങ്ങളിലാണ് ഗാലക്സി ജെ4 പ്ലസും എത്തിയിരിക്കുന്നത്. 15 ശതമാനം അധികം ഡിസ്പ്ലെയും ഫോണിനെ ആകര്‍ഷകമാക്കുന്നു.
ഫോണുകളിലുള്ള ഡോള്‍ബി അറ്റ്മോസ് 360 ഡിഗ്രി ശബ്ദവിന്ന്യാസം നല്കുന്നു. ഗാലക്സി ജെ6 പ്ലസില്‍ സൈഡ് ഫിംഗര്‍പ്രിന്റ് സെന്‍സറുള്ളത്. ഫോണ്‍ എളുപ്പത്തില്‍ അണ്‍ലോക്ക് ചെയ്യാന്‍ ഇതിലൂടെ സാധിക്കുന്നു. ഇമോട്ടിഫൈ എന്ന പുതിയ സവിശേഷതയും ഗാലക്സി ജെ6 പ്ലസ്, ജെ4 പ്ലസ് എന്നീ ഫോണുകളിലുണ്ട്. 22 ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമായ ഇമോട്ടിഫൈ മെസേജുകളും മറ്റും വളരെ എളുപ്പത്തില്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യാന്‍ സഹായിക്കുന്നു.
സൈഡ് ഫിംഗര്‍ പ്രിന്റ്, ഇമോട്ടിഫൈ, എസ്ഡി കാര്‍ഡില്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള സൗകര്യം എന്നിവ ഏര്‍പ്പെടുത്തുന്നതിലൂടെ ജനപ്രിയ മോഡലായ ഗാലക്സി ജെ സീരീസ് കൂടുതല്‍ ആകര്ഷമാക്കപ്പെടുകയാണെന്ന്, സാംസങ് മൊബൈല്‍ ബിസിനസ് സീനിയര്‍ വൈസ് പ്രസിഡണ്ട് മോഹന്‍ദീപ് സിംഗ് പറഞ്ഞു. ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന മൂന്നിലൊന്ന് സ്മാര്‍ട്ട്ഫോണും ഗാലക്സി ജെ സീരീസ് ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗാലക്സി ജെ6 പ്ലസില്‍ 13 എംപി, 5 എംപി എന്നിങ്ങനെ രണ്ട് റിയര്‍ ക്യാമറയാണുള്ളത്. 8 എംപിയാണ് ഫ്രണ്ട് ക്യാമറ. ഗാലക്സി ജെ4 പ്ലസില്‍ റിയര്‍ ക്യാമറ 13 എംപിയും, ഫ്രണ്ട് ക്യാമറ 5 എംപിയുമാണ്.
ഗാലക്സി ജെ6 പ്ലസിന് 15,990 രൂപയും, ഗാലക്സി ജെ4 പ്ലസിന് 10990 രൂപയുമാണ് വില