വൈക്കം- എറണാകുളം ഹൈസ്പീഡ് എസി ബോട്ട് അടുത്തമാസം സര്‍വ്വീസ് ആരംഭിക്കും. ഒന്നരക്കോടിയോളം ചെലവഴിച്ച് നിര്‍മ്മിച്ച ഹൈസ്പീഡ് ബോട്ടിന്റെ നിര്‍മ്മാണം ആലപ്പുഴ അരൂരില്‍ പൂര്‍ത്തിയായി. 28 കിലോമീറ്റര്‍ വേഗമുള്ള ബോട്ടിന് ഇരട്ട എന്‍ജിനാണുള്ളത്. 120 സീറ്റുള്ള ബോട്ടിലെ 50 ഇരിപ്പിടങ്ങള്‍ ശീതികരിച്ച ക്യാബിനിലാണ്.
വൈക്കത്തുനിന്ന് രാവിലെ പുറപ്പെട്ട് പ്രധാനപ്പെട്ട ചില ജെട്ടികളില്‍ മാത്രം അടുപ്പിച്ച് യാത്രക്കാരെ കയറ്റി ഒന്നേകാല്‍ മണിക്കൂറിനകം എറണാകുളത്ത് എത്തും. ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാനും വിനോദ സഞ്ചാര വികസനത്തിന് വേഗം പകരാനും ഹൈസ്പീഡ് എസി ബോട്ടിനാകും.