Breaking News

സാലറി ചലഞ്ച് ഇന്ന് അവസാനിക്കും; വിസമ്മതപത്രം നല്‍കാനുള്ള സമയവും തീരും

തിരുവനന്തപുരം: പ്രളയക്കെടുതികള്‍ നേരിടുന്നതിനായി ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്ന സാലറി ചലഞ്ച് ഇന്ന് അവസാനിക്കും. ശമ്പളം നല്‍കാന്‍ താത്പര്യമില്ലാത്തവര്‍ക്ക് ഇന്ന് വിസമ്മതപത്രം നല്‍കാം. ഇന്ന് വിസമ്മതപത്രം സമര്‍പ്പിക്കാത്തവരുടെ ശമ്പളം സര്‍ക്കാര്‍ പിടിക്കും. ഇതുവരെ 40 ശതമാനത്തോളം ജീവനക്കാരും അദ്ധ്യാപകരും വിസമ്മതം അറിയിച്ചുവെന്നാണ് പ്രതിപക്ഷ സംഘടനകള്‍ അവകാശപ്പെടുന്നത്. 30 ശതമാനത്തോളംപേര്‍ വിട്ടുനില്‍ക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ അനൗദ്യോഗികമായി അറിയിച്ചത്.

ശമ്പളം നല്‍കാന്‍ താത്പര്യമില്ലാത്തവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാവില്ലെന്നാണ് ധനവകുപ്പ് ഉറപ്പ് നല്‍കുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ എവിടെയും പ്രസിദ്ധപ്പെടുത്തില്ല. ഇത് നിര്‍ബന്ധബുദ്ധിയോടെ പിരിക്കുന്ന പണമല്ലെന്നും താത്പര്യമുള്ളവര്‍ മാത്രം ശമ്പളം നല്‍കിയാല്‍ മതിയെന്നുമാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്.

അതേസമയം സാലറി ചലഞ്ചിന് സമാനമായി പെന്‍ഷന്‍കാരില്‍നിന്ന് ഒരു മാസത്തെ പെന്‍ഷന് തുല്യമായ തുകയും സര്‍ക്കാര്‍ അഭ്യര്‍ഥിക്കുന്നുണ്ട്. ഒരുമാസത്തെ പെന്‍ഷന്‍ പിടിക്കാന്‍ പെന്‍ഷന്‍ സംഘടനാ പ്രതിനിധികളുടെ യോഗം ഇന്ന് സെക്രട്ടേറിയറ്റ് ഡര്‍ബാര്‍ ഹാളില്‍ ചേരും. വൈകിട്ട് 4.30 ന് ധനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ 18 ഓളം പെന്‍ഷന്‍ സംഘടനകള്‍ പങ്കെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top