കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്‍ഡിഗോ വിമാനവും പറന്നിറങ്ങി. പരിശോധനകളുടെ ഭാഗമായാണ് കൊച്ചിയില്‍നിന്നും പുറപ്പെട്ട ഇന്‍ഡിഗോ വിമാനം വെള്ളിയാഴ്ച ഉച്ചയോടൊണ് റണ്‍വേയിലിറങ്ങിയത്. 74 സീറ്റുകളുള്ള ഇന്‍ഡിഗോ വിമാനമാണ് കണ്ണൂരിലെത്തിയത്. വ്യാഴാഴ്ച എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിംഗ് 737-800 വിമാനം റണ്‍വേയില്‍ ഇറങ്ങിയിരുന്നു. കൂടുതല്‍ കമ്പനികളുടെ വിമാനങ്ങള്‍ അടുത്തദിവസങ്ങളില്‍ എത്തുമെന്ന് കിയാല്‍ അധികൃതര്‍ അറിയിച്ചു.
കണ്ണൂരില്‍ ഇന്‍ഡിഗോ വിമാനവും പറന്നിറങ്ങി
By
September 21, 2018 4:26 pm