കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അല്‍പ്പസമയത്തിനകം അറസ്റ്റ് ചെയ്യും. അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ബിഷപ്പിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് ഐജിയുടെ അനുമതിക്കയച്ചു. പരിശോധനയ്ക്കായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കൈമാറും. പരിശോധനയ്ക്ക് ശേഷം അറസ്റ്റ് സമയം രേഖപ്പെടുത്തും. തുടര്‍ന്ന് ബിഷപ്പിന്റെ മെഡിക്കല്‍ പരിശോധന നടത്തും. ശേഷം പാലായില്‍ മജിസ്ട്രേറ്റിന്റെ വീട്ടില്‍ കൊണ്ടുപോകും.
ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍; റിമാന്‍ഡ് റിപ്പോര്‍ട്ട് ഐജിയുടെ അനുമതിക്കയച്ചു
By
September 21, 2018 5:00 pm