Latest News

രാജ്യം സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നു പോകുമ്പോള്‍ മന്ത്രിമാരുടെ ശമ്പളം കുത്തനെ കൂട്ടി ഗുജറാത്ത് സര്‍ക്കാര്‍

രൂപയുടെ മൂല്യതകര്‍ച്ചയും വിലക്കയറ്റവും രാജ്യത്തെ പ്രതിസന്ധിയിലാഴ്ത്തുമ്പോള്‍ മന്ത്രിമാരുടെയും എംഎല്‍എമാരുടെയും വേതനം വര്‍ധിപ്പിച്ച് ഗുജറാത്ത് സര്‍ക്കാര്‍. മന്ത്രിമാരുടെ വേതനം 86,000 രൂപയില്‍നിന്നും 1.32 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. മന്ത്രിമാരുടെ വേതനത്തില്‍ നിലവിലുളളതില്‍ നിന്നും 54 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

എംഎല്‍എമാരുടെ വേതനത്തില്‍ 45,589 രൂപയുടെ വര്‍ധനവുണ്ടായി. ഇതോടെ എംഎല്‍എമാരുടെ വേതനം 1,16,316 രൂപയായി. എംഎല്‍എമാരുടെ ദിവസേനയുള്ള അലവന്‍സ് 200 രൂപയില്‍നിന്നും 1,000 രൂപയായും വര്‍ധിപ്പിച്ചു. എംഎല്‍എമാരുടെ എല്‍ഒപി 1,000 രൂപയില്‍നിന്നും 10,000 രൂപയായും വര്‍ധിച്ചു.

182 ജനപ്രതിനിധികളുളള ഗുജറാത്ത് നിയമസഭയില്‍ പുതിയ വേതനപരിഷ്‌കരണം സര്‍ക്കാരിന് വലിയ ബാധ്യതയാണ് സൃഷിക്കുക. ഗുജറാത്തിലെ ജനപ്രതിനിധികള്‍ക്ക് മാത്രമായി 72 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഉണ്ടാവുക. എന്നാല്‍ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരെ രാജ്യത്തുടനീളം വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top