Kerala

അട്ടപ്പാടി വനസുന്ദരി മുതല്‍ കുണുക്കിട്ട കോഴി വരെ; കൊതിയൂറും കെടിഡിസിയുടെ കൊക്കരക്കോ മേള

തിരുവനന്തപുരം: അട്ടപ്പാടി വനസുന്ദരി മുതല്‍ കുണുക്കിട്ട കോഴി വരെ, ചിക്കന്‍ പ്രേമികളുടെ വായില്‍ കൊതിയൂറുന്ന കിടിലന്‍ വിഭവങ്ങളുമായി കെടിഡിസിയുടെ കൊക്കരക്കോ മേളയ്ക്ക് ഇന്നലെ തുടക്കം.

അനന്തപുരിയിലെ മസ്‌കറ്റ് ഹോട്ടലിലെ സായാഹ്ന റെസ്റ്റോറന്റില്‍ ആരംഭിച്ചിരിക്കുന്ന ‘ചിക്കന്‍’ മേളയില്‍ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള 15ലധികം തനി നാടന്‍ രുചിഭേതങ്ങളുടെ കലവറയാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 5 മുതല്‍ 11 വരെയാണ് മേള.

ആദിവാസികള്‍ തയ്യാറാക്കുന്ന സ്‌പൈസിയായ ചാര്‍ക്കോള്‍ ഗ്രില്‍ഡ് ടെന്‍ഡര്‍ ചിക്കന്‍ പീസുകളാണ് അട്ടപ്പാടി വന സുന്ദരി എന്ന പേരില്‍ ലഭിക്കുന്നത്. ചുവന്നമുളകിട്ട് പൊരിച്ച കുണുക്കിട്ട കോഴി എന്ന വിഭവം മേളയുടെ പ്രധാന ആകര്‍ഷണമാണ്. ഷെഫുമാര്‍ ഒരുക്കുന്ന ഒരു പ്രത്യേക ഫ്യൂഷന്‍ ഇനമാണ് ചിക്കന്‍ കലിപ്പ്.

ചെറിയ ചിക്കന്‍ പീസുകള്‍ പെപ്പര്‍ കോണ്‍സും ഉള്ളിയും ഇലകളും ചേര്‍ത്ത് തയ്യാറാക്കിയ ചെങ്കോട്ട ബോര്‍ഡര്‍ ചിക്കനാണ് മറ്റൊരു വിഭവം. കാന്താരിമുളക് ഉപയോഗിച്ചുണ്ടാക്കിയ വയനാടന്‍ കാന്താരിക്കോഴിയാണ് മറ്റൊരു ഇനം. വറുത്തതേങ്ങയും പച്ചമുളകും ഇലകളും ചേര്‍ത്ത പയ്യോളി പൊരിച്ച കോഴിയാണ് ഒരു ഇനം. ഇവയെല്ലാം 180 രൂപ വിലയുള്ള ഇനങ്ങളാണ്.

170 രൂപവിലയുള്ള ഇനങ്ങളാണ് കോഴിപിരട്ട്, നീലഗിരി ചിക്കന്‍ കുറുമ, കോലാപുരി കോമ്പിടി എന്നിവ. ഗോവന്‍ ചിക്കനും ജമൈക്ക ജെര്‍ക്ക് ചിക്കനും ഇന്തോനേഷ്യന്‍ ചിക്കനുമാണ് മേളയിലെ വിദേശികള്‍. 180 രൂപയാണ് ഇവയുടെ നിരക്ക്. മേളയിലെ സൂപ്പര്‍താരം ജമ്പോ കൊക്കരക്കോയ്ക്ക് 290 രൂപയാണ്. 170 രൂപയ്ക്ക് കുട്ടികളുടെ സ്‌പെഷ്യല്‍ ലഭിക്കും.

ചെറിയ ചിക്കന്‍ പീസുകള്‍ പെപ്പര്‍ കോണ്‍സും ഉള്ളിയും ഇലകളും ചേര്‍ത്ത് തയ്യാറാക്കിയ ചെങ്കോട്ട ബോര്‍ഡര്‍ ചിക്കനാണ് മറ്റൊരു വിഭവം. മേളയിലെ സൂപ്പര്‍താരം ജമ്പോ കൊക്കരക്കോ, നെയ്‌ച്ചോര്‍, ചപ്പാത്തി, വീറ്റ് പൊറാട്ട, തട്ടുദോശ തുടങ്ങി നിരവധി വിഭവങ്ങള്‍ മേളയില്‍ ലഭ്യമാണ്.

നെയ്‌ച്ചോര്‍, ചപ്പാത്തി, വീറ്റ് പൊറാട്ട, തട്ടുദോശ എന്നിവയാണ് ബാക്കി ഇനങ്ങള്‍. ഇവ കൂടാതെ ഐസ്‌ക്രീമും ജ്യൂസുകളും ഉണ്ട്. എല്ലാദിവസവും രാവിലെ 11 മുതല്‍ ഹാപ്പി അവേഴ്‌സില്‍ ബിവറേജ് ഇനങ്ങളും കിട്ടും. വരുന്ന 23ന് മേള അവസാനിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top