Breaking News

അടുത്ത മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും

അടുത്ത മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. ചികിത്സയ്ക്കായി വിദേശത്ത് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തയാഴ്ച തിരിച്ചെത്തും. ഈ മാസം 27നാണ് അടുത്ത മന്ത്രിസഭായോഗം ചേരുക. സാധാരണയായി ബുധനാഴ്ചകളില്‍ ചേരുന്ന മന്ത്രിസഭായോഗം മുഖ്യമന്ത്രിയുടെ സൗകര്യാര്‍ഥമാണ് വ്യാഴാഴ്ചത്തേക്ക് മാറ്റിയതെന്നാണ് വിവരം. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ മന്ത്രി ഇ.പി.ജയരാജനാണ് അധ്യക്ഷത വഹിച്ചത്. കഴിഞ്ഞ മാസം 30 നാണ് മന്ത്രിസഭ അവസാനമായി യോഗം ചേര്‍ര്‍ന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top