സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ വ്യവസായിയുമായിരുന്ന പിവി സാമിയുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പിവി സാമി മെമ്മോറിയല്‍ ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് സോഷ്യോ കള്‍ച്ചറല്‍ അവാര്‍ഡ് കല്യാണ്‍ ഗ്രൂപ്പ് ചെയര്മാന് ടി.എസ് കല്യാണ രാമന്.
വസ്ത്ര വിപണിയില്‍ തുടങ്ങി 1993ല്‍ തൃശൂരിലെ കല്യാണ്‍ ജ്വല്ലേര്‍സ് തുറന്ന് ആഭരണ മേഖലയിലും കൈവച്ചു.
അതി സമ്പന്നരായ നൂറ് ഇന്ത്യക്കാരുടെ ഫോര്‍ബ്സ് പട്ടികയില്‍ ടി എസ് കല്യാണരാമന് ഉള്‍പ്പെട്ടിട്ടുണ്ട്.
മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എംപി വീരേന്ദ്ര കുമാര്‍ എംപി, ഡോ.സികെ രാമചന്ദ്രന്, സത്യന് അന്തിക്കാട് എന്നിവരടങ്ങിയ ജൂറിയാണ് കല്യാണരാമനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. ഒക്ടോബര്‍ ആറിന് കോഴിക്കോട് ടാഗോര്‍ സെന്റിനറി ഹാളില്‍ ചേരുന്ന പി.വി സാമി അനുസ്മരണ സമ്മേളനത്തില്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അവാര്‍ഡ് സമ്മാനിക്കും.