ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ നിന്ന് കേരളം ഒഴിവായേക്കാന് സാധ്യത. കേന്ദ്രവുമായുള്ള ധാരണാ പത്രത്തില്‍ ഇതുവരേയും ഒപ്പുവയ്ക്കാത്തതാണ് സംസ്ഥാനം പദ്ധതിയില്‍ നിന്നും ഒഴിവാകുവാന്‍ കാരണം. ഡല്‍ഹി,
ഒഡിഷ, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളും പദ്ധതിയോട് മുഖം തിരിച്ചു നില്‍ക്കുകയാണ്.
23ന് രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കും. രാജ്യത്തെ 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് വര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2011ലെ സാമൂഹിക – സാമ്പത്തിക സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. പദ്ധതി നടപ്പാക്കിയാല്‍ സംസ്ഥാനത്തിന് നഷ്ടം വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളം ധാരണാപത്രത്തില്‍ ഒപ്പിടാതിരിക്കുന്നത്.