Kerala

ആയുഷ്മാന്‍ ഭാരത് ; പാവങ്ങള്‍ക്ക് ഒരു കൈത്താങ്ങ്

ഇന്ത്യയുടെ ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് ആയുഷ്മാന്‍ ഭാരത് പദ്ധതി. ദീന്‍ ദയാല്‍ ഉപാധ്യയുടെ ജന്മദിനമായ സെപ്തംബര്‍ 25 മുതലാണ് പദ്ധതിയാരംഭിക്കുന്നത്.

രോഗിയുടെ കീശയില്‍ നിന്ന് പൈസയൊന്നും ചിലവിടേണ്ടതില്ല എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

സര്‍ക്കാര്‍ ആശുപത്രികളിലും എം പാനല്‍ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിലും രോഗികള്‍ക്ക് ചികിത്സ തേടാവുന്നതാണ്. ചികിത്സ നല്‍കുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് ഓരോ ചികിത്സയ്ക്കും സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുക നല്‍കും.

സംസ്ഥാന തലത്തില്‍ രൂപവത്കരിക്കുന്ന ഏജന്‍സിയായിരിക്കും ആശുപത്രികള്‍ക്കുള്ള പണം നല്‍കുന്നത്. പതിനഞ്ച് ദിവസത്തിനകം തുക കൈമാറണമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

2011ലെ സാമുദായിക സെന്‍സസിന്റെ അടിസ്ഥാനത്തില്‍ 80 ശതമാനം ഗുണഭോക്താക്കളേയും കണ്ടെത്തിയിട്ടുണ്ട്. നരേന്ദ്ര മോഡിയുടെ സ്വപ്‌ന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുന്നവരെ മിക്കവാറും അറിയിച്ച് കഴിഞ്ഞു. ഓരോ സ്ഥലത്തേയും പ്രധാനമന്ത്രി ആയുഷ് മിത്രിനാണ് ഇതിന്റെ ചുമതല. ഒരു കുടുംബത്തിന് 5 ലക്ഷം രൂപവരെ ഒരു വര്‍ഷം ചികിത്സാ ചിലവ് ലഭിക്കുന്ന സൗജന്യ പ്രീമിയമുള്ള ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 കോടി ജനങ്ങള്‍ക്ക് ഈ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം പ്രയോജനം ലഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top