ബാര്‍ക്കോഴക്കേസിലെ തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് കെ.എം.മാണി. എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്തായി മൂന്നു തവണ കേസ് അന്വേഷിച്ചതാണ്. ഇനിയും എത്ര തവണ വേണമെങ്കിലും കേസ് അന്വേഷിച്ചോട്ടെ. കോടതി വിധിയിലോ അന്വേഷണത്തിലോ തനിക്ക് വിഷമമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ അന്വേഷണത്തെയും താന്‍ സ്വാഗതം ചെയ്യുന്നുവെന്നും കോടതി വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും കെ.എം.മാണി പറഞ്ഞു.
വിധിയെ സ്വാഗതം ചെയ്യുന്നു, ഇനിയും എത്ര തവണ വേണമെങ്കിലും കേസ് അന്വേഷിച്ചോട്ടെയെന്ന് കെ.എം.മാണി
By
September 18, 2018 12:33 pm